ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 3.15 ലക്ഷം കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് വ്യാപിച്ചതിനുശേഷം ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്.
ഓക്‌സിജന്‍ ക്ഷാമം രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ടിരിക്കെ കഴിഞ്ഞ ദിവസം 2104 മരണവും സ്ഥിരീകരിച്ചു. മഹാമാരി ആരംഭിച്ച പ്രതിദിന മരണസംഖ്യയിലും ഇത് റെക്കോര്‍ഡാണ്.
3,14,835 പുതിയ കേസുകള്‍ സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധ 1,59,30,965 ആയി വര്‍ധിച്ചു. 1,84,657 പേരാണ് ഇതിനകം മരിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി 23 ലക്ഷം ആക്ടീവ് കേസുകളുണ്ട്. മഹാരാഷ്ട്രയില്‍ 67,468 പുതിയ കേസുകളും 568 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ദല്‍ഹിയില്‍ പുതുതായി 24,638 പേരെ രോഗം ബാധിച്ചപ്പോള്‍ 249 പേര്‍ കൂടി മരിച്ചു.






