ഖമീസിലേക്ക് ഹൂത്തി ഡ്രോണ്‍; സഖ്യസേന വെടിവെച്ചിട്ടു

റിയാദ്- സൗദിയിലെ ഖമീസ് മുഷൈത്തിനു നേരെ ഡ്രോണ്‍ ആക്രമണ ശ്രമം. യെമനില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ നിറച്ച്് ഹൂത്തികള്‍ അയച്ച ഡ്രോണ്‍ ലക്ഷ്യത്തിലെത്തുന്നതിനുമുമ്പ് കണ്ടെത്തി വെടിവെച്ചിട്ടതായി അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികിയെ ഉദ്ധരിച്ച് അല്‍ ഇഖ്ബാരിയ ടിവി റിപ്പോര്‍ട്ട് ചെയ്തു.


വ്യാഴാഴ്ച പുലര്‍ച്ചെ ആയിരുന്നു ആക്രമണശ്രമം. അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി സിവിലിയന്മരുടെ സുരക്ഷക്കായി എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് സഖ്യസേനാ വക്താവ് പറഞ്ഞു.

ഇറാന്‍ പിന്തുണ ലഭിക്കുന്ന ഹൂത്തികള്‍ തുടര്‍ച്ചയായി സൗദി അറേബ്യക്കുനേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തി വരികയാണ്. ബഹുഭൂരിഭാഗവും ലക്ഷ്യത്തിലെത്തുന്നതിനുമുമ്പ് തടയാനും തകര്‍ക്കാനും സഖ്യസേനക്ക് സാധിക്കുന്നു.
2014 ല്‍ അക്രമത്തിലൂടെ യെമന്‍ തലസ്ഥാനമായ സന്‍ആ പിടിച്ചടക്കിയ ഹൂത്തികള്‍ യുദ്ധക്കുറ്റം തുടരുകയാണെന്ന് സഖ്യസേന ആരോപിക്കുന്നു.


ഉമര്‍ ഖാലിദിനെ ചങ്ങലയില്‍ ബന്ധിച്ച് ഹാജരാക്കാന്‍ അനുമതി തേടി ദല്‍ഹി പോലീസ്

നസീറിനു പകരം ഖബറടക്കിയത് പ്രതാപിനെ, ഒടുവില്‍ പുറത്തെടുത്ത് കൈമാറി

 

Latest News