യാത്രക്കാര്‍ക്ക് വ്യാജ കോവിഡ് നെഗറ്റീവ്  സര്‍ട്ടിഫിക്കറ്റുകള്‍ ഏര്‍പ്പാടാക്കിയ   ട്രാവല്‍ ഏജന്റ്  അറസ്റ്റില്‍

ചെന്നൈ- കോവിഡ് നെഗറ്റീവ് സെര്‍ട്ടിഫിക്കറ്റ് വ്യാജമായി യാത്രക്കാര്‍ക്ക് ഉണ്ടാക്കി നല്‍കിയിരുന്ന യുവാവ് അറസ്റ്റില്‍. യാത്രാടിക്കറ്റ് ബുക്കിംഗ് ഏജന്‍സി ഉടമയെയാണ് പോലീസ് തമിഴ്‌നാട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. കഴിഞ്ഞ ആറ് മാസമായി യാത്രക്കാര്‍ക്ക് ട്രെയിന്‍, വിമാന, ബസ് യാത്രക്കാര്‍ക്ക് ടിക്കറ്റ് എടുത്ത് നല്‍കിയിരുന്ന ദിനേശ് എന്നയാളാണ് പിടിയിലായത്. നിരവധി യാത്രക്കാര്‍ക്ക് ഇയാള്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പേരില്‍ വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ മേധാവി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ അന്തരിച്ചു

 

Latest News