അമ്മ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇനിയില്ലെന്ന് ഇന്നസെന്റ് എം.പി

കൊച്ചി- സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ അധ്യക്ഷ പദവിയില്‍ ഇത് അവസാനത്തെ ടേമാണെന്നും ഇനി മത്സരിക്കില്ലെന്നും നടനും ലോക്‌സഭാ എംപിയുമായ ഇന്നസെന്റ് വ്യക്തമാക്കി. അടുത്ത ജൂണില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അമ്മയും ഇന്നസെന്റും ആദ്യം സ്വീകരിച്ച നിലപാടുകള്‍ വ്യാപക വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു. 

17 വര്‍ഷമായി അമ്മയുടെ പ്രസിഡന്റാണ് ഇന്നസെന്റ്. തുടര്‍ച്ചയായി നാലു തവണ അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. നിലവിലെ കമ്മിറ്റിയുടെ കാലാവധി 2018-ല്‍ അവസാനിക്കും. തന്നേക്കാള്‍ കഴിവുള്ളവര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടെന്ന് വ്യക്തമാക്കിയാണ് ഇന്നസെന്റിന്റെ പിന്മാറ്റം.

 

Latest News