ഇടുക്കി- ഓട്ടോ ഡ്രൈവറെ വാഹന ത്തോടൊപ്പം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഉടുമ്പന്‍ചോല ആര്യ ഭവനില്‍ രാജേന്ദ്രന്‍ (57)നെയാണ് ്ശാന്തന്‍പാറ ടൗണില്‍ വെന്തു മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പോലീസിന്റ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി ഒന്നോടെ മാവടിയില്‍നിന്നു രാജകുമാരിയിലേക്ക് പോയ വാഹനത്തിന്റെ ഡ്രൈവറാണ് ശാന്തമ്പാറ ടൗണിന് സമീപം ഓട്ടോ റിക്ഷ കത്തുന്നത് കണ്ടത്. ഇയാള്‍ ഉടന്‍തന്നെ ശാന്തന്‍പാറ പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോള്‍ ഓട്ടോയുടെ ഡ്രൈവര്‍ സീറ്റില്‍ പൊള്ളലേറ്റ നിലയില്‍ രാജേന്ദ്രനെ കണ്ടെത്തുകയായിരുന്നു. വാഹനത്തിലെ തീ അണച്ചശേഷം രാജേന്ദ്രനെ പുറത്തെടുത്ത് ഉടന്‍തന്നെ ആംബുലന്‍സില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
ശാന്തന്‍പാറ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഉടുമ്പന്‍ചോല ടൗണിലെ ഓട്ടോഡ്രൈവറായ രാജേന്ദ്രന്‍ ഏതാനും ആഴ്ചകളായി മാനസിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. തന്റെ  മരണം അടുത്തു എന്ന് പല സുഹൃത്തുക്കളോടും രാജേന്ദ്രന്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. ഗിരിജയാണ് ഭാര്യ. മക്കള്‍:  ആര്യ, അച്ചു.  മരുമകന്‍: സുബീഷ് .







 
  
 