ഹറമില്‍ ഖുര്‍ആന്‍ എക്‌സിബിഷന് തുടക്കം

മക്ക - വിശുദ്ധ ഹറമില്‍ മൂന്നാമത് സൗദി വികസന ഭാഗത്ത് ഖുര്‍ആന്‍ എക്‌സിബിഷന് തുടക്കം. ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുദൈസ് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുര്‍ആനോടുള്ള സൗദി അറേബ്യയുടെ ശ്രദ്ധയും താല്‍പര്യവും എക്‌സിബിഷന്‍ ആശയം പ്രതിഫലിപ്പിക്കുന്നുവെന്ന് ശൈഖ് ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുദൈസ് പറഞ്ഞു.
റമദാന്‍ കാലത്ത് മുഴുവന്‍ ഉച്ചക്ക് 12 മുതല്‍ പുലര്‍ച്ചെ രണ്ടു മണി വരെ എക്‌സിബിഷന്‍ തുറന്നുകിടക്കും. മുന്‍കരുതല്‍ നടപടികള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തി എക്‌സിബിഷനിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്‍കും. കിസ്‌വ വിഭാഗവും എക്‌സിബിഷനിലുണ്ട്. എക്‌സിബിഷന്‍ സന്ദര്‍ശകര്‍ക്ക് ഉപഹാരങ്ങളും വിതരണം ചെയ്യും.

 

Latest News