കൊല്ലം- സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മാധ്യമ പ്രസ്ഥാനമായ കേരള ഫോക്കസ് കൾചറൽ ആന്‍റ് ചാരിറ്റബിള്‍ ഇന്റർനാഷണൽ ഓർഗനൈസേഷന്‍ നല്‍കുന്ന കേരള ഫോക്കസ് വിദ്യാരത്‌നം അവാർഡിന് കൊല്ലം ആയൂർ സ്വദേശിനിയായ രഞ്ചു ജോസഫ് ടിൻസന്‍ അർഹയായി.
കേരള ഫോക്കസിന്‍ 11 -മത് വാർഷികത്തോടനുബന്ധിച്ചാണ് 2020-ലെ അവാർഡ് നൽകുന്നത്.
നിരവധി ബിരുദങ്ങൾ സർട്ടിഫിക്കറ്റ് കോഴ്‌സുകളും ഡോക്ടറേറ്റും കരസ്ഥമാക്കിയ രഞ്ചു ആറു വർഷമായി വിദ്യാഭ്യാസ കൗൺസിലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നു. ജീവകാരുണ്യ രംഗത്തും സജീവ സാന്നിധ്യമാണ്.
വളർന്നു വരുന്ന ഏതൊരു വിദ്യാർത്ഥിക്കും പ്രചോദനം നല്‍കുന്ന മാതൃകാ വ്യക്തിയെന്ന നിലയിലാണ് രഞ്ചു ജോസഫിനെ അവാർഡിനു തെരഞ്ഞെടുത്തതെന്ന്കേരള ഫോക്കസ് അറിയിച്ചു.






