പാഴാക്കിയത് 44 ലക്ഷം ഡോസ് വാക്‌സിന്‍; കേരളം പട്ടികയിലില്ല

ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം തുടരുന്നതിനിടെ കഴിഞ്ഞ 11 വരെ 44 ലക്ഷം ഡോസ് പാഴാക്കിയെന്ന് വിവരാവകാശ മറുപടി.
തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ പാഴായതെന്ന് ആരോഗ്യമന്ത്രാലയം നല്‍കിയ മറുപടിയില്‍ പറയുന്നു. 12 ശതമാനം വാക്‌സിനാണ് സംസ്ഥാനത്ത് പാഴായത്. തൊട്ടടുത്ത് ഹരിയാന, പഞ്ചാബ്, മണിപ്പൂര്‍, തെലങ്കാന സംസ്ഥാനങ്ങളാണ്.
കേരളം, പശ്ചിമബംഗാള്‍, ഹിമാചല്‍ പ്രദേശ്, മിസോറാം, ഗോവ , ഡാമന്‍ ഡിയു, ലക്ഷദ്വീപ് എന്നിവ പട്ടികയിലില്ല.


കേരളത്തില്‍ കോവിഡ് രോഗികള്‍ ഇരുപതിനായിരത്തിന് അടുത്ത്

Latest News