Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യയിലെ ആദ്യ ട്രെയിൻ യാത്രക്ക് 168 വയസ്സ്

ആദ്യ പാസഞ്ചർ ട്രെയിൻ
മുംബൈ താനെ സ്‌റ്റേഷൻ ഇപ്പോൾ 
താനെ സ്‌റ്റേഷനിലെ തിരക്ക്
ഛത്രപതി ശിവജി ടെർമിനസായി മാറിയ ബോരിബണ്ഡർ 


ഇന്ത്യയിലെ ആദ്യ ഔദ്യോഗിക പാസഞ്ചർ ട്രെയിൻ യാത്ര തുടങ്ങിയത് 1853 ഏപ്രിൽ 16 നാണ്. മുംബൈയിലെ ബോരിബണ്ഡറിനും താനെക്കും ഇടയിലൂടെ 34 കിലോമീറ്ററായിരുന്നു യാത്ര. ലോകത്തിലെ തന്നെ ഏറ്റവും വലിയ യാത്രാ സംവിധാനമാണ് ഇന്ന് ഇന്ത്യൻ റെയിൽവേ. രാജ്യത്തിന്റെ മുക്കിലും മൂലയിലും വ്യാപിച്ചു കിടക്കുന്നതിനാൽ തന്നെ ഇന്ത്യയുടെ ഏറ്റവും വലിയ ആസ്തികളിൽ ഒന്നും റെയിൽവേയാണ്. ഇന്ത്യൻ റെയിൽ ട്രാൻസ്‌പോർട്ട് ദിനമായാണ് ഏപ്രിൽ 16 ആചരിക്കുന്നത്. ഇന്ത്യൻ റെയിൽവേയെ സംബന്ധിക്കുന്ന സ്ഥിതിവിവര കണക്കുകളിലേക്ക് കണ്ണോടിക്കാം. 
1.3 മില്യൺ ജോലിക്കാരാണ് ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യുന്നത്. 2015 ൽ പുറത്തു വന്ന ഡാറ്റ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവാണ് ഇന്ത്യൻ റെയിൽവേ. 22.5 മില്യൺ യാത്രക്കാരാണ് ഓരോ ദിവസവും ഇന്ത്യൻ റെയിൽവേയെ ആശ്രയിക്കുന്നത്. ഒരു വർഷത്തെ റെയിൽവേയിലെ യാത്രക്കാരുടെ കണക്ക് എടുത്താൽ ഏകദേശം 8.224 ബില്യൺ വരും. ഇന്ത്യൻ റെയിൽവേയുടെ ആകെ നീളം എന്ന് പറയുന്നത് ഏകദേശം 66,030 കിലോമീറ്ററാണ്. 


ഓടിക്കൊണ്ടിരിക്കുന്ന പഴയ എൻജിൻ എന്ന നിലയിൽ ഇന്ത്യയുടെ ഫെയറി ക്വീൻ 1998 ൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചിരുന്നു.
മറ്റൊരു രസകരമായ വസ്തുത ആദ്യത്തെ ഔദ്യോഗിക ട്രെയിൻ തുടങ്ങിയത് 1853 ഏപ്രിൽ 16 ന് ആണെങ്കിലും 1851 ഡിസംബറിൽ തന്നെ ആദ്യമായി ഇന്ത്യയിൽ ട്രെയിൻ ഓടിയിരുന്നു. റൂർക്കേ  പിരാൻ കല്യാൺ എന്നിവയെ ബന്ധിപ്പിക്കുന്നതായിരുന്നു ഈ സർവീസ്.
രാജ്യത്തെ ഉൾനാടൻ പ്രദേശങ്ങളെപ്പോലും ബന്ധിപ്പിക്കുന്നതാണ് ഇന്ത്യൻ റെയിൽവേ. 24 മണിക്കൂറും പ്രവർത്തിക്കുന്ന 7137 സ്‌റ്റേഷനുകൾ റെയിൽവേ സംവിധാനത്തിന്റെ  ഭാഗമായുണ്ട്. 


ദക്ഷിണ റെയിൽവേയിൽ ഉൾപ്പെടുന്ന അറക്കോണം - റെനിഗുണ്ഡ റൂട്ടിലെ 'ഡബ്ല്യൂ ആർ. വെങ്കടനരസിംഹാർജുവരിപേട്ട' എന്ന സ്‌റ്റേഷനാണ് നീളമേറിയ പേരുള്ള റെയിൽവേ സ്‌റ്റേഷൻ. ഹൗറ - നാഗ്പൂർ റൂട്ടിലെ ജർസ്ഗുഡക്ക് അടുത്തുള്ള ഐബിയാണ് ഏറ്റവും ചെറിയ പേരിലുള്ള സ്‌റ്റേഷൻ. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് 42 സ്വതന്ത്ര റെയിൽവേ സ്‌റ്റേഷനുകൾ ഉണ്ടായിരുന്നു. 1951 ൽ ഇവയെ ദേശസാൽക്കരിച്ച് ആറ് വ്യത്യസ്ത റെയിൽവേ സോണുകളാക്കി മാറ്റി. നിലവിൽ ഇന്ത്യൻ റെയിൽവേയുടെ ഭാഗമായി 69 ഡിവിഷനുകളും 16 സോണുകളുമുണ്ട്.
2015 ൽ പുറത്തു വന്ന ഡാറ്റ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവാണ് ഇന്ത്യൻ റെയിൽവേ. വിവേക് എക്‌സ്പ്രസാണ് ഏറ്റവും നീളമേറിയ സർവീസ് നടത്തുന്ന ഇന്ത്യയിലെ ട്രെയിൻ. അസമിലെ ദിബ്രുഗഢിൽ നിന്നും തുടങ്ങി തമിഴ്‌നാട്ടിലെ കന്യാകുമാരി വരെയാണ് വിവേക് എക്‌സ്പ്രസ് സർവീസ് നടത്തുന്നത്.

Latest News