Sorry, you need to enable JavaScript to visit this website.

നിനക്കൊക്കെ പോയ് ചത്തൂടെ, കോവിഡ്  രോഗികളോട് യു.പി ഹെല്‍പ് ലൈന്‍ സ്റ്റാഫ്  

ലഖ്‌നൗ- കോവിഡ് രോഗികളോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച് ഹെല്‍പ് ലൈന്‍ ജീവനക്കാരി. യുപിയില്‍ കോവിഡ് രോഗികളെ സഹായിക്കുന്നതിനായി രൂപീകരിച്ച ഇന്റഗ്രേറ്റഡ് കോവിഡ് കമാന്‍ഡ് സെന്ററിലെ ജീവനക്കാരിക്കെതിരെയാണ് പരാതി.  ഒരു രോഗിയോട് പോയി ചാക് എന്ന് പറഞ്ഞ് ഇവര്‍ ആക്രോശിക്കുന്ന ഓഡിയോ  വൈറലായി. ബിജെപി ലഖ്‌നൗ യൂണിറ്റ് മുന്‍ ചീഫായിരുന്ന മനോഹര്‍ സിംഗിന്റെ  മകനായ സന്തോഷ് സിംഗ് എന്നയാളാണ് സര്‍ക്കാര്‍ ഹെല്‍പ് ലൈനിലെ ജീവനക്കാരിക്കെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പരാതി നല്‍കിയിരിക്കുന്നത്. ജീവനക്കാരിയുടെ മോശം ഭാഷാപ്രയോഗം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നാണ് സന്തോഷ് പറയുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 12ന് ഇയാളുടെ കുടുംബത്തിലെ എല്ലാവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ എല്ലാവരും ഹോം ഐസലേഷനില്‍ കഴിയുകയാണ്. ഇതിനിടെ വിവരങ്ങള്‍ അറിയാന്‍ വിളിച്ച ഹെല്‍പ് ലൈന്‍ ജീവനക്കാരിയാണ് ഇവരോട് കടുത്ത ഭാഷയില്‍ സംസാരിച്ചതെന്നാണ് കത്തില്‍ ആരോപിക്കുന്നത്.സന്തോഷിന്റെ  സങ്കടം ഇങ്ങനെ; 'ഏപ്രില്‍ പതിനഞ്ചിന് രാവിലെ എട്ടേകാലോടെയാണ് കമാന്‍ഡ് സെന്ററില്‍ നിന്നും കോള്‍ വരുന്നത്. ഹോം ഐസലേഷനില്‍ കഴിയുന്നവര്‍ക്കായുള്ള ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കിയോ എന്നായിരുന്നു വിളിച്ച ജീവനക്കാരി ചോദിച്ചത്. ഇങ്ങനെ ചെയ്യണമെന്ന് തന്നോടോ കുടുംബത്തോടോ ആരും പറഞ്ഞിരുന്നില്ലെന്നും ഇതിനെക്കുറിച്ച് നിങ്ങള്‍ പറയുമ്പോഴാണ് അറിയുന്നതെന്നും പറ!ഞ്ഞു. ഇതുവരെ ഒരു ഡോക്ടര്‍മാരും കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്ന കാര്യവും അവരോട് സൂചിപ്പിച്ചു. എന്നാല്‍ ഇത് കേട്ട് ദേഷ്യപ്പെട്ട ആ സ്ത്രീ വിദ്യാഭ്യാസമില്ലാത്ത നിങ്ങളൊക്കെ പോയി ചാക് എന്നാണ് പറഞ്ഞത്'. സിംഗ് പറയുന്നു.കോവിഡ് രോഗികളോട് ഇത്തരം ഭാഷയാണോ ഉപയോഗിക്കേണ്ടതെന്നാണ് പരാതിക്കാരന്‍ ചോദിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ എല്ലാ ആളുകളും ഭയാശങ്കയിലാണ് കഴിയുന്നത്. അപ്പോഴാണ് ജീവനക്കാരുടെ ഇങ്ങനെയുള്ള പെരുമാറ്റം. ജീവനക്കാരില്‍ മനുഷ്യത്വം എന്നത് ഇല്ലെന്നും ഇയാള്‍ കുറ്റപ്പെടുത്തുന്നു.

Latest News