പീഡനത്തിനിരയായ  13കാരിക്ക് ഗര്‍ഭഛിദ്രത്തിന്  അനുമതി നല്‍കി കേരള ഹൈക്കോടതി

തിരുവനന്തപുരം- ബലാത്സംഗത്തിനിരയായ 13കാരിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി. പ്രത്യേക സിറ്റിംഗ് നടത്തിയാണ് കോടതിയുടെ ഉത്തരവ്. കഴിയുമെങ്കില്‍ ഇന്ന് തന്നെ ഗര്‍ഭഛിദ്രം നടത്താന്‍ കോഴിക്കോട് മെഡിക്കല്‍ സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കി. 26 ആഴ്ച പിന്നിട്ട ഭ്രൂണമാണ് നശിപ്പിക്കാന്‍ അനുമതി നല്‍കിയത്. കുട്ടിയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് അടിയന്തിര നിര്‍ദ്ദേശം. സംഭവത്തില്‍ 14കാരനായ സഹോദരനാണ് പ്രതിയെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.
 

Latest News