തൃശൂര്‍ - അഞ്ചുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് പത്തുവര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മാടക്കത്തറ നെട്ടിശേരി സ്വദേശി രവിയെയാണ് (59) തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്.
അഞ്ചുവയസുകാരിയെ ഇയാള്‍ വീടിനകത്തേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. 2015ലാണ് കേസിനാസ്പദമായ സംഭവം. മണ്ണുത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.
മണ്ണുത്തി സി.ഐആയിരുന്ന ഉമേഷാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സി.പി.ഒ. മാരായ ഗീത. പി.ആര്‍, രജീഷ് എന്നിവര്‍ പ്രോസിക്യൂഷന്‍ സഹായികളായി പ്രവര്‍ത്തിച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമം 376 വകുപ്പും പോക്‌സോ ആക്ട് 6,9 വകുപ്പുകള്‍ പ്രകാരവുമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷനു വേണ്ടി തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: കെ.പി. അജയ് കുമാര്‍ ഹാജരായി.