യുപി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല, അഞ്ചു നഗരങ്ങളില്‍ ഹൈക്കോടതി ലോക്ഡൗണ്‍ പ്രഖ്യാപിച്ചു
രൂക്ഷമായിക്കൊണ്ടിരിക്കുന്ന കോവിഡ് അടങ്ങുന്ന ലക്ഷണമൊന്നും കാണാത്ത സാഹചര്യത്തില്‍ ഉത്തര്‍ പ്രദേശിലെ അഞ്ചു നഗരങ്ങളില്‍ അലഹാബാദ് ഹൈക്കോടതി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിട്ടു. ലഖ്‌നൗ, പ്രയാഗ് രാജ്, വാരണസി, കാന്‍പൂര്‍, ഗൊരഖ്പൂര്‍ എന്നീ നഗരങ്ങളില്‍ ഏപ്രില്‍ 26 വരെയാണ് കോടതി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. നിലവിലെ ആരോഗ്യ സ്ഥിതി വഷളാക്കിയതിന് കോടതി സര്‍ക്കാരിനെ രൂക്ഷമായി ശാസിക്കുകയും ചെയ്തു. കോവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളും സൗകര്യങ്ങളുമെല്ലാം താറുമാറായിരിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു. ആരോഗ്യ രംഗത്തെ ഈ പ്രതിസന്ധിക്ക് ഉത്തരവാദികള്‍ ഭരണത്തിന് നേതൃത്വം നല്‍കുന്നവരാണെന്നും കോടതി പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ലോക്ഡൗണ്‍ നടപ്പിലാക്കേണ്ടത് ബന്ധപ്പെട്ട സര്‍ക്കാരിന്റെ നയപരമായ തീരുമാനപ്രകാരണെങ്കിലും, നിലവലിെ സാഹചര്യങ്ങള്‍ നിയന്ത്രിക്കാന്‍ യുപി സര്‍ക്കാര്‍ ഇതുവരെ ഒരു പദ്ധതിയും തയാറാക്കിയിട്ടില്ല എന്നതിനാലാണ് കോടതിക്ക് ഇടപെടേണ്ടി വന്നതെന്നും ഉത്തരവില്‍ പറയുന്നു.






