തീ വിഴുങ്ങിയ കെട്ടിടത്തില്‍നിന്ന് രക്ഷപ്പെട്ട ചൈനക്കാരന്റെ വീഡിയോ വൈറലായി

ബെയ്ജിംഗ്- ചൈനയില്‍ തീപ്പിടിച്ച ഫ് ളാറ്റില്‍നിന്ന് രക്ഷപ്പെടാന്‍ ബാല്‍ക്കണയിലുടെ പുറത്തിറിങ്ങിയ ഗൃഹനാഥന്‍ തൂങ്ങിപ്പിടിച്ച് നില്‍ക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ചോംഗ്ക്വിങ് പട്ടണത്തിലാണ് സംഭവം. 23 നില പാര്‍പ്പിട കെട്ടിടത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കത്തുമ്പോള്‍ പുറത്തേക്കിറങ്ങിയ ആള്‍ തൂങ്ങിയാടുന്നത് വീഡിയോവില്‍ കാണാം. ഈ മാസം 13 നാണ് സംഭവമെന്ന് യാഹൂ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.


തീപ്പിടിച്ച ഫ് ളാറ്റില്‍നിന്ന് അവശിഷ്ടങ്ങള്‍ താഴേക്ക് വീഴുമ്പോള്‍ താഴെ നിലയിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക് കയറുന്നതിന് ഇയാള്‍ ജനല്‍ ഗ്ലാസ് തകര്‍ക്കാന്‍ വിഫലശ്രമം നടത്തുന്നതും വീഡിയോവിലുണ്ട്.
അഗ്നിശമന സേനക്കാര്‍ എത്തി ഗ്ലാസ് തകര്‍ത്താണ് ഇയാളെ ഫഌറ്റിനകത്തേക്ക് വലിച്ചുകയറ്റി രക്ഷപ്പെടുത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച ഇയാള്‍ക്ക് നിസ്സാര പരിക്കേയുള്ളൂ.

 

Latest News