ചുംബിക്കുമെന്ന് പറഞ്ഞ് പോലീസിനെ വെല്ലുവിളിച്ച ദമ്പതികള്‍ അറസ്റ്റില്‍

ന്യൂദല്‍ഹി- മാസ്‌ക് ധരിക്കാത്തിതിനെ തുടര്‍ന്ന് തടഞ്ഞ പോലീസുകാരോട് മോശമായി പെരുമാറിയ യുവ ദമ്പതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ദരിയാഗഞ്ചില്‍വെച്ച് എന്തു കൊണ്ട് മാസ്‌ക് ധരിക്കുന്നില്ലെന്ന് ചോദിച്ച പോലീസുകാരോട് ദമ്പതികള്‍ വളരെ മോശമായി പെരുമാറുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
വെസ്റ്റ് പട്ടേല്‍ നഗറില്‍ താമസിക്കുന്ന പങ്കജ്, അബ്ഹ എന്നിവരാണ് അറസ്റ്റിലായത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.
തങ്ങളുടെ പക്കല്‍ മാസ്‌ക് ഉണ്ടായിരുന്നുവെന്നും കാറിനകത്തിരിക്കുന്ന ദമ്പതികള്‍ക്ക് വേണ്ട എന്നാണ് കരുതയിരുന്നതെന്നും ഭര്‍ത്താവ് പങ്കജ് ദത്ത പറഞ്ഞു.
മാസ്‌ക് ധരിച്ചാല്‍ വല്ലാതെ ശ്വാസം മുട്ടുമെന്നും കാറില്‍ ഭര്‍ത്താവിനോടൊപ്പമായതിനാലാണ് ധരിക്കാതിരുന്നതെന്നും ഭാര്യ അബ്ഹ യാദവ് പറഞ്ഞു.
ദല്‍ഹിയില്‍ ഞായറാഴ്ച വാരാന്ത്യ കര്‍ഫ്യൂവിനിടെ കാറില്‍നിന്നിറങ്ങിയ അബ്ഹ വേണമെങ്കില്‍ ഭര്‍ത്താവിനെ ഉമ്മ വെക്കും നിങ്ങള്‍ എന്തു ചെയ്യുമെന്നും പോലീസുകാരോട് ചോദിച്ചിരുന്നു.

 

Latest News