Sorry, you need to enable JavaScript to visit this website.

ഏഷ്യൻ പെയിന്റ്‌സ് ഫർണിഷിംഗ് രംഗത്തേക്ക്

ഏഷ്യയിലെ മൂന്നാമത്തെ വലിയ പെയിന്റു നിർമാണ കമ്പനിയായ ഏഷ്യൻ പെയിന്റ്‌സ്, ഡിസൈനർ ഹോം ഫർണിഷിംഗ് രംഗത്തേയ്ക്ക് പ്രവേശിച്ചു. പ്രശസ്ത ഡിസൈനർമാരായ സഭ്യസാചിയും ഹോം ഫർണിഷിംഗ് മേഖലയിലെ മുൻനിര പ്രീമിയം ഫർണിഷിംഗ് ബ്രാൻഡായ ദ പ്യുവർ കോൺസെപ്റ്റും ഏഷ്യൻ പെയിന്റ്‌സുമായി സഹകരിക്കുന്നുണ്ട്. 
സഭ്യ സാചിയുടെ നിലയ എന്ന ബ്രാൻഡിലാണ് ഏഷ്യൻ പെയിന്റ്സിന്റെ ആദ്യത്തെ ഡിസൈനർ ഹോം ഫർണിഷിംഗ് ശ്രേണി എത്തുന്നത്. കോറമാണ്ഡൽ തീരത്തെ ചായത്തിൽ ചാലിച്ചെടുത്ത ഫാബ്രിക്സ്, കൽക്കത്തയുടെ ഗതകാല പ്രതാപത്തെ അനുസ്മരിപ്പിക്കുന്ന ആഡംബര അലങ്കാരങ്ങൾ, മൂർഷിദാബാദിന്റെ കൊളോണിയൽ കാലഘട്ട കലാപാരമ്പര്യത്തിൽ നിന്നുള്ള മിനിയേച്ചുറിസ്റ്റ് ശൈലികൾ, എന്നിവ കോർത്തിണക്കിയുള്ളതാണ് സഭ്യസാചിയുടെ രചനകൾ.
ഥാർ, മക്മാൽ, സൂഫാ, ചൗക്ക്, ഹസാരിബാഗ് എന്നിവ നിലയ ബ്രാൻഡിൽ ഉൾപ്പെടുന്നു.
 

Latest News