Sorry, you need to enable JavaScript to visit this website.

യു.എ.ഇയിൽ കനേഡിയൻ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലുമായി മേയ്ത്ര കെയർ നെറ്റ്‌വർക്ക് കൈകോർക്കുന്നു 

മേയ്ത്ര കെയർ നെറ്റ്‌വർക്ക്, ദുബായ് ആസ്ഥാനമായ കനേഡിയൻ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ച് സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഹാർട്ട് ആന്റ് വാസ്‌കുലാർ കെയർ ആരംഭിക്കുന്നു. ഈ മേഖലയിലെ എല്ലാ സേവന സംവിധാനങ്ങളും ഒരുക്കുന്നതിനുള്ള ധാരണപത്രം ഒപ്പുവെക്കുന്ന നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് മേയ്ത്ര കെയർ നെറ്റ്‌വർക്ക് അധികൃതർ അറിയിച്ചു. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി, ഇലക്ട്രോ ഫിസിയോളജി വിഭാഗവും അഡ്വാൻസ്ഡ് ഇന്റർവെൻഷനൽ കാർഡിയോളജി പ്രൊസീജിയറുകളും ആധുനിക ചികിത്സ ഉറപ്പുനൽകുന്ന കാർഡിയാക് സയൻസസ് വിഭാഗവും കനേഡിയൻ സ്‌പെഷലിസ്റ്റ് ഹോസ്പിറ്റലിൽ സജ്ജമാക്കും.  ഹാർട്ട് ആന്റ് ലങ് ട്രാൻസ്പ്ലാന്റ് ആന്റ് മെക്കാനിക്കൽ സർക്കുലേറ്ററി സപ്പോർട്ടിൽ ലോക ശ്രദ്ധനേടിയ ഡോ. കെ.ആർ. ബാലകൃഷ്ണൻ മേയ്ത്ര കെയർ നെറ്റ്‌വർക്കും കനേഡിയൻ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലുമായുള്ള പങ്കാളിത്ത കരാറിൽ പ്രധാന പങ്കുവഹിക്കും. മേയ്ത്ര കെയർ നെറ്റ്‌വർക്ക് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ആരോഗ്യസംരക്ഷണ സേവനങ്ങൾ കൊണ്ടുവരുന്നതിലൂടെ  ദുബായിലും മിഡിൽ ഈസ്റ്റിലും ഇത്തരത്തിലുള്ള നൂതന പദ്ധതി കൊണ്ടുവരുന്ന ആദ്യസംരംഭമായി മാറാനാകുമെന്ന് മേയ്ത്ര ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു. കൂടാതെ, സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഓർത്തോപീഡിക്‌സ് ആന്റ് റോബോട്ടിക് സർജറി, അഡ്വാൻസ്ഡ് ന്യൂറോ സയൻസസ് ആന്റ് സ്‌പൈൻ എന്നീ വിഭാഗങ്ങളും രണ്ടാം ഘട്ടത്തിൽ തുടങ്ങും. മെഡിക്കൽ ടൂറിസം ഹബ് എന്ന നിലയിലും റീജിയണൽ ഹെൽത്ത്‌കെയർ എന്ന നിലയിലും അഭിമാനിക്കാവുന്ന നേട്ടം കരസ്ഥമാക്കിയ ദുബായ്ക്ക് മുതൽക്കൂട്ടാവുന്ന രീതിയിൽ ഹാർട്ട് ആന്റ് വാസ്‌കുലാർ കെയർ സേവനങ്ങൾ തങ്ങൾക്ക് ഒരുക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് കനേഡിയൻ സ്‌പെഷലിസ്റ്റ് ഹോസ്പിറ്റൽ ചെയർമാൻ മുഹമ്മദ് റാഷിദ് അൽ ഫലാസി പറഞ്ഞു. കനേഡിയൻ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലുമായുള്ള പങ്കാളിത്തം ദുബായിലെയും യു.എ.ഇലെയും ആരോഗ്യ മേഖലക്ക് മുതൽക്കൂട്ടാവുമെന്നുറപ്പാണെന്ന് കെ.എഫ് ഹോൾഡിംഗ്‌സ് സ്ഥാപക ചെയർമാനും മേയ്ത്ര ഹോസ്പിറ്റൽ ചെയർമാനുമായ ഫൈസൽ ഇ കൊട്ടിക്കോളൻ പറഞ്ഞു.
 

Latest News