കേരളത്തില്‍  സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

തൃശൂര്‍- സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,400 രൂപയായി. ഗ്രാം വില പത്തു രൂപ ഉയര്‍ന്ന് 4425ല്‍ എത്തി.ഈ മാസം സ്വര്‍ണത്തിനു രേഖപ്പെടുത്തുന്ന ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടായിരുന്നു. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ധന വിപണിയിലുണ്ടായ അസ്ഥിരത സ്വര്‍ണത്തിനു ഗുണമായെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. വരുംദിവസങ്ങളിലും സ്വര്‍ണ കൂടാനാണ് സാധ്യതയെന്ന് അവര്‍ പറയുന്നു.
 

Latest News