കണ്ണൂരില്‍ മോഷ്ടാവിന്റെ എ.ടി.എമ്മില്‍നിന്ന് പോലീസുകാരന്‍ പണം കവര്‍ന്നു

കണ്ണൂര്‍- മോഷ്ടാവിന്റെ എ ടി എം കാര്‍ഡും പിന്‍ നമ്പറും  കൈക്കലാക്കി പോലീസുകാരന്‍ പണം കവര്‍ന്നു. തളിപ്പറമ്പ് സ്‌റ്റേഷനിലെ സീനിയര്‍ സി പി ഒ ഇ.എന്‍ ശ്രീകാന്താണ്  അമ്പതിനായിരം രൂപ കവര്‍ന്നത്. അന്വേഷണ ആവശ്യത്തിനെന്ന് പറഞ്ഞ് പിന്‍ നമ്പര്‍ കൈക്കലാക്കിയ ശേഷമായിരുന്നു തട്ടിപ്പ്.

സംഭവത്തില്‍ ശ്രീകാന്തിനെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം ആരംഭിച്ചതായി റൂറല്‍ എസ് പി അറിയിച്ചു. ശ്രീകാന്തിനെതിരെ മോഷണത്തിന് കേസെടുത്തതായും എസ് പി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് റൂറല്‍ എസ് പിയോട് ഡി ജി പി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Latest News