ന്യൂദല്‍ഹി- രാജ്യത്ത് 2,73,810 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. 1,619 മരണങ്ങളും തിങ്കളാഴ്ച രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ഇന്ത്യയില്‍ മൊത്തം കേസുകള്‍ 1,50,61,919 കേസുകളില്‍ എത്തി.
നിലവില്‍ 19,29,329 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ആശുപത്രികളിലുള്ളത്. രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,78,769 ആയി വര്‍ധിച്ചു. 1,29,53,821 ആണ് ഇതുവരെയുള്ള രോഗമുക്തി.
വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 12,38,52,566 പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ രോഗബാധ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിനാണ് 20 ലക്ഷം കവിഞ്ഞത്. ഓഗസ്റ്റ് 23 ന് 30 ലക്ഷമായി. സെപ്റ്റംബര്‍ അഞ്ചിന് 40 ലക്ഷമായും സെപ്റ്റംബര്‍ 16 ന് 50 ലക്ഷമായും വര്‍ധിച്ചു.
സെപ്റ്റംബര്‍ 28 ന് 60 ലക്ഷം, ഒക്ടോബര്‍ 11 ന് 70 ലക്ഷം, ഒക്ടോബര്‍ 29 ന് 80 ലക്ഷം, നവംബര്‍ 20 ന് 90 ലക്ഷം എന്നിങ്ങനെയായിരുന്നു കോവിഡ് കേസുകളുടെ കുതിപ്പ്. ഡിസംബര്‍ 19 ന് ഒരു കോടി മറികടന്നു.
ഏപ്രില്‍ 17 വരെ 26,65,38,416 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് കണക്കുകള്‍ വ്യക്തമാക്കുന്നു. ശനിയാഴ്ച 15,66,394 സാമ്പിളുകള്‍ പരിശോധിച്ചു.