പ്രവാസി സാമൂഹ്യ പ്രവര്‍ത്തകന്‍ നാസര്‍ എജിസി നിര്യാതനായി

തൃക്കരിപ്പൂര്‍- പ്രവാസിയും സാമൂഹ്യ പ്രവര്‍ത്തകനുമായ നാസര്‍ എ ജി സി (54) നിര്യാതനായി. രണ്ട് മാസം മുമ്പാണ് നാട്ടില്‍ എത്തിയത്. നോമ്പ് തുറ കഴിഞ്ഞതിന് ശേഷം ഹൃദയാഘാതത്തെ തുടര്‍ന്ന് തൃക്കരിപ്പൂരിലെ സ്വകാര്യ ഹോസ്പിറ്റലില്‍ എത്തിക്കുമ്പോഴേക്കും മരിച്ചു.
ഖബറടക്കം തിങ്കള്‍ രാവിലെ 9 മണിക്ക് ഉദിനൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
പരേതരായ പി.പി അബുദുള്‍ റഹ്മാന്‍ ഹാജിയുടെയും   ആശരുമ്മയുടെയും  മകനാണ്.  
ഭാര്യ : റൈഹാനത്ത് എന്‍.
മക്കള്‍ : മുഹമ്മദ് റസിന്‍, മുഹമ്മദ് റാസി, മുഹമ്മദ് റായിദ്, അബ്ദുല്‍ ഹാദി.
സഹോദരങ്ങള്‍: കുഞ്ഞഹമ്മദ്, ഖാദര്‍, പരേതരായ ഇബ്രാഹിം കുട്ടി,  സൈനുദ്ധീന്‍.

 

 

Latest News