കര്‍ശന നിയന്ത്രണങ്ങളുമായി തമിഴ്‌നാട് സര്‍ക്കാര്‍ ഞായറാഴ്ചകളില്‍ ലോക്ക്‌ഡൌണ്‍, രാത്രികാല കര്‍ഫ്യൂ

ചെന്നൈ- തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ കര്‍ശന നിയന്ത്രണങ്ങളുമായി തമിഴ്‌നാട് സര്‍ക്കാര്‍. രാത്രികാല കര്‍ഫ്യൂവിന് പുറമേ ഞായറാഴ്ചകളില്‍ പൂര്‍ണ്ണ ലോക്ക്‌ഡൌണും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി 10 നും പുലര്‍ച്ചെ 4 നും ഇടയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. പെട്രോ പമ്പുകള്‍ അടിയന്തിര മരുന്ന് വിതരണ സേവനങ്ങള്‍ എന്നിവ രാത്രി മുഴുവന്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഞായറാഴ്ചകളില്‍ പൂര്‍ണ്ണ ലോക്ക്‌ഡൌണ്‍ വേളയില്‍  എല്ലാ പച്ചക്കറി, മത്സ്യ വിപണികള്‍, സിനിമാ ഹാളുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുന്ന കടകള്‍ എന്നിവ അടച്ചിടും. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ടേക്ക്അവേ സേവനങ്ങള്‍ക്ക് നിയന്ത്രണമില്ല. സംസ്ഥാനത്ത് നടത്താനിരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സംസ്ഥാന ബോര്‍ഡ് പരീക്ഷകളും സര്‍ക്കാര്‍ മാറ്റിവച്ചു. 

Latest News