കോവിഡ് രോഗിയെ ബലാത്സംഗം ചെയ്യാന്‍  ശ്രമിച്ച വാര്‍ഡ് ബോയ് അറസ്റ്റില്‍

ഭോപാല്‍- ചികിത്സയിലിരുന്ന കോവിഡ് രോഗിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച വാര്‍ഡ് ബോയ് അറസ്റ്റില്‍. ആശുപത്രിയില്‍ ഓക്‌സിജന്‍ സഹായത്തോടെ കഴിഞ്ഞിരുന്ന 59കാരിക്ക് നേരെയാണ് ലൈംഗിക അതിക്രമം നടന്നത്. മധ്യപ്രദേശ് ഗ്വാളിയാറിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ഓക്‌സിജന്‍ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്.  ശനിയാഴ്ചയാണ് ഇവര്‍ക്ക് നേരെ ലൈംഗിക അതിക്രമം നടന്നത്. ഒന്നിലേറെ തവണ വാര്‍ഡ് ബോയി ഇവരെ പീഡിപ്പിച്ചെന്നാണ് പരാതി. സ്ത്രീ ബഹളം വച്ച് ആളെക്കൂട്ടിയതോടെ ഇയാള്‍ കടന്നു കളയുകയും ചെയ്തു. പിന്നീടാണ് പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലാകുന്നത്. അതേസമയം പീഡനശ്രമം നടന്ന വിവരം ആശുപത്രി അധികൃതരെ അറിയിച്ചിരുന്നെങ്കിലും അവര്‍ നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നാണ് സ്ത്രീയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ആശുപത്രി ജീവനക്കാര്‍ കയ്യേറ്റം ചെയ്തുവെന്നും ഇവര്‍ പറയുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസും ആദ്യം മടികാണിച്ചുവെന്നാണ് ഇരയുടെ ബന്ധുക്കളിലൊരാള്‍ ആരോപിക്കുന്നു.


 

Latest News