ന്യൂദല്‍ഹി- കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്ര മന്ത്രിയുമായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് റാലികള്‍ നിർത്തിവെക്കാന്‍ ഇലക് ഷന്‍ കമ്മീഷന്‍ ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് രോഗബാധ രോഗമുക്തിയേക്കാള്‍ കൂടിവരികയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ട്വിറ്ററില്‍ ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.
മോഡിജീ ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം
ഇലക് ഷന്‍ കമ്മീഷന്‍- തെരഞ്ഞെടുപ്പ് റാലികള്‍ക്ക് മൊറട്ടേറിയം പ്രഖ്യാപിക്കണം
കോടതികള്‍- ജനങ്ങളുടെ ജീവന്‍ രക്ഷിക്കണം
യാതൊരു ഒരുക്കങ്ങളും നടത്താതെ രാജ്യത്തെ ദുരന്തത്തിലേക്ക് തള്ളിവിട്ട കേന്ദ്ര സർക്കാരിനെ ശനിയാഴ്ച ചേർന്ന കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി നിശിതമായി വിമർശിച്ചിരുന്നു. എന്‍.ഡി.എ സർക്കാരിന്‍റെ പിടിപ്പുകേടും തയാറെടുപ്പില്ലായ്മയും കാരണം രാജ്യം വലിയ വിലയാണ് നല്‍കുന്നതെന്ന് പാർട്ടി കുറ്റപ്പെടുത്തി.