ഭൂമിയെ ചൊല്ലി തര്‍ക്കം; പളളിയില്‍ കയറി എട്ട് പേരെ വെടിവെച്ചുകൊന്നു

കാബൂള്‍- അഫ്ഗാനിസ്ഥാനില്‍ അജ്ഞാത തോക്കുധാരികള്‍ മുസ്ലിം പള്ളിയില്‍ നടത്തിയ വെടിവെപ്പില്‍ ഒരു കുടുംബത്തിലെ എട്ട് പേര്‍ കൊല്ലപ്പെട്ടു.
നംഗര്‍ഹാര്‍  പ്രവിശ്യാ തലസ്ഥാനമായ ജലാലാബാദിലെ ഒമ്പതാം പോലീസ് ഡിസ്ട്രിക്ടിലാണ് സംഭവമെന്ന് ഗവര്‍ണര്‍ സിയാവുല്‍ഹഖ് അമര്‍ഖലി പറഞ്ഞു.
സ്വകാര്യഭൂമിയെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്ന് അദ്ദേഹം അറിയിച്ചു.
ആരേയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

അഫ്ഗാനിസ്ഥാന്റെ പല ഭാഗത്തും ഭൂമിയൊ ചെല്ലിയുള്ള തര്‍ക്കം സാധാരണമാണ്. ഇതേ പ്രവിശ്യയില്‍ ഭൂമി തര്‍ക്കത്ത തുടര്‍ന്ന് ആറ് ഗോത്രവര്‍ഗക്കാര്‍ കൊല്ലപ്പെടുകയും ഇരുപതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജ്യത്തെ പ്രധാന കാര്‍ഷിക മേഖലയായ ഇവിടെ താലിബാന്റേയും ഐ.സിന്റേയും ശക്തികേന്ദ്രം കൂടിയാണ്.

Latest News