ഒരിടത്തും ബിസിനസില്ല;പുതിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഫിറോസ് കുന്നംപറമ്പില്‍

മലപ്പുറം- ദുബായിലെത്തിയത് സുഹൃത്തുക്കളെ കാണാനും ഉദ്ഘാടനങ്ങള്‍ക്കുമാണെന്നും ലോകത്തൊരിടത്തും ബിസിനസ് ഇല്ലെന്നും മറുപടി നല്‍കി തവനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഫിറോസ് കുന്നംപറമ്പില്‍.
തനിക്ക് ആരെയും ഒളിച്ചു നടക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ല അങ്ങിനെ ഉണ്ടാവുകയും ഇല്ല. പരാജയം ബോധ്യപ്പെടുമ്പോള്‍ പല തരത്തിലുള്ള വ്യാജ പ്രചാരണങ്ങളുമായി കടന്നുവരും. അതെല്ലാം മനസിലാക്കാന്‍ തവനുരിലെ ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും ഫിറോസ് കുന്നംപറമ്പില്‍ ഫേസ് ബുക്കില്‍ നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കി.

ഫേസ് ബുക്ക് പോസ്റ്റ്
ഞാന്‍ തവനൂര്‍ ഉണ്ടാകും മെയ് 2നു ശേഷം അല്ല അതിനുമുന്‍പ് തന്നെ.  എന്റെ സുഹൃത്തുക്കളെ കാണാനും തിരഞ്ഞെടുപ്പിന് മുന്‍പ് ഞാന്‍ എത്തിച്ചേരാം എന്ന് ഉറപ്പുനല്‍കിയ സുഹൃത്തുക്കളുടെ സ്ഥാപനങ്ങളുടെ ഉത്ഘാടനങ്ങള്‍ക്കും ആണ് ദുബായിയില്‍ എത്തിയത്....എനിക്ക് ദുബായിയില്‍ എന്നല്ല ലോകത്ത്എവിടെയും ഒരു ബിസിനസും ഇല്ല... തിരഞ്ഞെടുപ്പ് കാലം തൊട്ടു തുടങ്ങിയത് ആണ് ഈ വ്യാജപ്രചാരണങ്ങള്‍ ...ഇതെല്ലാം തവനുരിലെ പ്രിയപ്പെട്ട ജനങ്ങള്‍ തിരിച്ചു അറിഞ്ഞതും പുച്ഛിച്ചു തള്ളിയതും ആണ് ...... ഞാന്‍ തവനൂരുകാര്‍ക്ക് നല്‍കിയ ഉറപ്പാണ് നിങ്ങളുടെ സുഖത്തിലും ദുഖത്തിലും നിങ്ങളോടൊപ്പം ഒരു മകനായും സഹോദരനായും കൂടപ്പിറപ്പായും ഞാന്‍ ഉണ്ടാകും എന്ന്... അതുപാലിക്കാന്‍ എനിക്ക് മെയ് 2തിരഞ്ഞെടുപ്പ് റിസള്‍ട്ട് വരുന്നത് വരെ കാത്തിരിക്കേണ്ട കാര്യമില്ല... ഞാന്‍ നല്‍കിയ വാക്ക് അത് പാലിക്കും എന്ന് എന്റെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ക്ക് അറിയാം.....
എനിക്ക് ആരെയും ഒളിച്ചു നടക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ല അങ്ങിനെ ഉണ്ടാവുകയും ഇല്ല....  പരാജയം ബോധ്യപെടുമ്പോള്‍ പല തരത്തിലുള്ള
വ്യാജപ്രചാരണങ്ങളുമായി കടന്നു വരും...... അതെല്ലാം മനസ്സിലാക്കാന്‍ തവനുരിലെ ജനങ്ങള്‍ക്കു നന്നായി അറിയാം.....

 

 

Latest News