മധു ഖോഡക്ക് മൂന്നു വർഷം തടവ്

ന്യൂദൽഹി- ജാർഖണ്ഡിലെ കൽക്കരി ഖനി അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി മധു ഖോഡക്ക് മൂന്നു വർഷം തടവ്. മധു ഖോഡയുടെ സഹായി വിജയ് ജോഷി, മുൻ ഖനി സെക്രട്ടറി എച്ച്.സി ഗുപ്ത, ജാർഖണ്ഡ് ചീഫ് സെക്രട്ടറിയായിരുന്ന എ.കെ ബസു എന്നിവർക്കും മൂന്നു വർഷം തടവ് വിധിച്ചു. ഖോഡക്കും ജോഷിക്കും 25 ലക്ഷം രൂപ പിഴയും ഗുപ്തക്കും ബസുവിനും ഒരു ലക്ഷം രൂപയും പിഴ വിധിച്ചു.
 

Latest News