കോഴിക്കോട് - ജില്ലയിൽ നാളെ (18) മുതൽ എല്ലാ ഞായറാഴ്ചകളിലും ലോക്ഡൗൺ ഏർപ്പെടുത്താൻ ജില്ലാ കലക്ടറുടെ ഉത്തരവ്. പൊതുജനങ്ങൾ വളരെ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് കലക്ടർ ഉത്തരവിട്ടു. ഞായറാഴ്ചകളിൽ കൂടിചേരലുകൾ അഞ്ചു പേരിൽ മാത്രം ചുരുക്കേണ്ടതാണ്. അവശ്യവസ്തുക്കളുടെ കടകൾ മാത്രം വൈകിട്ട് 7.00 മണിവരെ പ്രവർത്തിപ്പിക്കാം. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സാധരണനിലയിൽ പ്രവർത്തിപ്പിക്കാം. പൊതു പ്രദേശങ്ങളും (ബീച്ച് പാർക്ക് ടൂറിസം പ്രദേശങ്ങൾ ഉൾപ്പെടെ) തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല. പൊതുഗതാഗത സംവിധാനം സാധാരണനിലയിൽ പ്രവർത്തിക്കുന്നതാണ് .
നിയന്ത്രണങ്ങൾ ലംഘിക്കുകയാണെങ്കിൽ 2005 ലെ ദുരന്തനിവാരണത്തിന്റെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും, ഇന്ത്യൻ പീനൽ കോഡിൻറെ 188 വകുപ്പ് പ്രകാരവും ഉചിതമായ മറ്റ് ചട്ടങ്ങൾ പ്രകാരവും നിയമനടപടികൾക്ക് വിധേയമാക്കേണ്ടിവരും.






