Sorry, you need to enable JavaScript to visit this website.

കോവിഡ് ഭീഷണിയിലും ബോറിസ് ഈ മാസം അവസാനം ഇന്ത്യയിലെത്തും

ലണ്ടന്‍-കോവിഡ് ഭീഷണിയിലും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് സ്ഥിരീകരിച്ച് നമ്പര്‍ 10. ഇന്ത്യയില്‍ കോവിഡ് കേസുകളും പുതിയ കോവിഡ് വേരിയന്റും പെരുകുന്ന സാഹചര്യത്തില്‍ ബോറിസ് ഇന്ത്യാ സന്ദര്‍ശനത്തില്‍ നിന്ന് പിന്മാറുമോ എന്ന അഭ്യൂഹങ്ങള്‍ക്കു ഇതോടെ അവസാനമായി. ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്ന പുതിയ കോവിഡ് വേരിയന്റിന്റെ തുടക്കം ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലുമായിരുന്നു. ഇന്ത്യയില്‍ കടുത്ത കോവിഡ് ഭീഷണി പെരുകുന്നുവെങ്കിലും നേരത്തെ തയാറാക്കിയ ഇന്ത്യാ സന്ദര്‍ശന ഷെഡ്യൂളുമായി മുന്നോട്ട് പോകുമെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. കോവിഡ് ഭീഷണി ഇന്ത്യയില്‍ പെരുകിയത് പരിഗണിച്ച് ബോറിസിന്റെ സന്ദര്‍ശനം നേരത്തെ പദ്ധതിയിട്ടതിനേക്കാള്‍ ഹ്രസ്വമായിരിക്കുമെന്നാണ് പ്രസ്തുത വിഷയത്തെക്കുറിച്ച് സംസാരിക്കവേ നമ്പര്‍ 10 വക്താവ് പ്രതികരിച്ചിരിക്കുന്നത്.
ബോറിസ് ഇന്ത്യയില്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നാല് ദിവസമായിരിക്കും ചെലവഴിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി യോജിച്ചെടുത്ത തീരുമാനമനുസരിച്ച് ബോറിസ് ഇന്ത്യയില്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നത്ത് ഏപ്രില്‍ 26 തിങ്കളാഴ്ച മാത്രമായിരിക്കും. ബോറിസിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ സുരക്ഷിതത്വത്തിനാണ് കൂടുതല്‍ പ്രാധാന്യമേകുന്നതെന്നും ഇതിനാല്‍ ഈ സന്ദര്‍ശനത്തിന്റെ ഓരോ ഘട്ടത്തിലും കോവിഡ് സുരക്ഷ ഉറപ്പാക്കുമെന്നും വക്താവ് പറയുന്നു.


 

Latest News