ജിദ്ദ തുറമുഖത്ത് വന്‍ മയക്കുമരുന്ന് വേട്ട

ജിദ്ദ - ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ടില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഓറഞ്ച് ലോഡിനകത്ത് ഒളിപ്പിച്ച് കടത്തിയ 52 ലക്ഷം ലഹരി ഗുളികകള്‍ ജിദ്ദ തുറമുഖത്ത് കസ്റ്റംസുമായി സഹകരിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ പിടികൂടി. സൗദിയിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചതിലൂടെയാണ് മയക്കുമരുന്ന് കടത്ത് ശ്രമം പരാജയപ്പെടുത്താന്‍ സാധിച്ചതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വക്താവ് ക്യാപ്റ്റന്‍ മുഹമ്മദ് അല്‍നജീദി പറഞ്ഞു.
മയക്കുമരുന്ന് കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നാലു പേരെ ഉത്തര സൗദിയിലെ അറാറില്‍ നിന്ന് അറസ്റ്റ് ചെയ്തു. രണ്ടു സൗദി പൗരന്മാരും രണ്ടു സിറിയക്കാരുമാണ് അറസ്റ്റിലായത്. നിയമ നടപടികള്‍ക്ക് പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ക്യാപ്റ്റന്‍ മുഹമ്മദ് അല്‍നജീദി അറിയിച്ചു.

 

Latest News