മക്ക, മദീന ഹറമുകളില്‍ ഫോട്ടോ വിലക്ക് മൊബൈലുകള്‍ക്കും ബാധകം

മക്ക - വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും ക്യാമറകളും മൊബൈല്‍ ഫോണുകളും ഹാന്റികാമുകളും ഉപയോഗിച്ച് ഫോട്ടോകളും വീഡിയോകളും ചിത്രീകരിക്കുന്നത് ബന്ധപ്പെട്ട വകുപ്പുകള്‍ കര്‍ശനമായി വിലക്കി.
ഹജ്, ഉംറ തീര്‍ഥാടകര്‍ അടക്കമുള്ള വിശ്വാസികളുടെ താല്‍പര്യം മാനിച്ചാണിത്. ഫോട്ടോഗ്രഫി വിലക്കിനെ കുറിച്ച് തീര്‍ഥാടകരെ ബോധവല്‍ക്കരിക്കുന്നതിന് ഹജ്, ഉംറ സര്‍വീസ് കമ്പനികള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍  നിര്‍ദേശം നല്‍കി.
വിശുദ്ധ ഹറമിലും മസ്ജിദുന്നബവിക്ക് അകത്തും പുറത്തും  സെല്‍ഫികളും ഫോട്ടോകളും വീഡിയോകളും എടുക്കുന്നത് മറ്റു തീര്‍ഥാടകര്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇക്കാര്യം കണക്കിലെടുത്താണ് ഫോട്ടോഗ്രഫി വിലക്കാന്‍ തീരുമാനിച്ചത്. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ക്യാമറകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്ത് ഫോട്ടോകളും വീഡിയോകളും നശിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കി.

 

Latest News