കൊണ്ടോട്ടിയില്‍ ഒരു കോടി രൂപയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

കൊണ്ടോട്ടി- വാഹനപരിശോധനയ്ക്കിടെ കാറില്‍നിന്ന് രേഖകളില്ലാത്ത ഒരുകോടി രൂപയുമായി മൂന്ന് യുവാക്കളെ പോലിസ് അറസ്റ്റുചെയ്തു.

വള്ളുവമ്പ്രം സ്വദേശികളായ റഹീസ് (31), അബ്ദുല്‍ കരിം (30), അബ്ദുല്‍ സമദ് (31) എന്നിവരാണ് അറസ്റ്റിലായത്.

 പുലര്‍ച്ചെ 5.10ന് കുറുപ്പത്ത് വാഹനപരിശോധന നടത്തിയ തേഞ്ഞിപ്പലം എസ്‌ഐ അഷ്‌റഫും സംഘവുമാണ് പണം പിടികൂടിയത്.

കാറിന്റെ ഡിക്കിയില്‍ രഹസ്യ അറയുണ്ടാക്കിയാണ് പണം ഒളിപ്പിച്ചിരുന്ന 1,05,90,000 രൂപയാണ് കണ്ടെടുത്തത്.  കുഴല്‍പ്പണ ഇടപാടുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്ന് പോലിസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇന്‍സ്‌പെക്ടര്‍ ചന്ദ്രമോഹനന്‍, എസ്‌ഐ റമിന്‍, രാജേഷ്, പമിത്ത് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.

Latest News