ആയിരത്തിലേറെ കോവിഡ് രോഗികളെ ചികിത്സിച്ചു,സര്‍ജറി നടത്തി; ഡോക്ടറുടെ കുറിപ്പ് വൈറലായി

ന്യൂദല്‍ഹി- ഗുരുതരാവസ്ഥയിലായ 17 കോവിഡ് രോഗികള്‍ക്ക് ശസ്ത്രക്രിയ നടത്തി. ആയിരത്തിലേറെ കോവിഡ് രോഗികളെ ചികിത്സിച്ചു.
ഇത്രയും കോവിഡ് രോഗികളുമായി ഇടപഴകിയിട്ടും തനിക്ക് കോവിഡ് ബാധിക്കാത്തത് ഒറ്റക്കാര്യം പാലിക്കുന്നതുകൊണ്ടാണെന്ന് വെളിപ്പെടുത്തി ഡോ. സുപ്രിയാ ചൗഹാന്‍.


എന്‍95 മാസ്‌ക് തന്നെ ഇതുവരെ രക്ഷപ്പെടുത്തിയതെന്ന ഇവരുടെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ് വൈറലായി.


മാസ്‌കിലോ മുഖത്തോ സ്പര്‍ശിക്കുകയോ കണ്ണു തിരുമ്മുകയോ ചെയ്യാതിരിക്കുക. വീട്ടില്‍ കയറുന്നതിനു മുമ്പ് മാസ്‌ക് ഉപേക്ഷിക്കുക, പുറമെ നിന്നെത്തി കുടുംബാംഗങ്ങളുമായി ഇടപഴകുന്നതിനു മുമ്പായി കുളിക്കുക, സാമൂഹിക അകലം പാലിക്കുക, വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക.


ഇത്രയും കാര്യങ്ങളാണ് ചെയ്യാനുള്ളതെന്ന് മഹാമാരി സങ്കടത്തിന്റെ സുനാമിയാണ് കൊണ്ടുവന്നതെന്ന കാര്യ ഉണര്‍ത്തി പുതുച്ചേരി സ്വദേശിയായ ഡോക്ടര്‍ പറയുന്നു.

 

Latest News