റിയാദ് - സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ കോക്പിറ്റില്‍ പൂച്ചക്ക് സുഖയാത്ര. എന്നാല്‍ പൂച്ചയുടെ യാത്ര വിമാന ജീവനക്കാര്‍ക്ക് സമ്മാനിച്ചത് ആശങ്കയുടെ മണിക്കൂറുകള്‍.
വ്യാഴാഴ്ച രാത്രി ജനീവയില്‍ നിന്ന് റിയാദിലേക്ക് വരികയായിരുന്ന സൗദിയ വിമാനത്തിന്റെ (എസ്.വി 238-ാം നമ്പര്‍ ഫ്‌ളൈറ്റ്) കോക്പിറ്റിലാണ് പൂച്ച ഒളിച്ചുകയറിയത്. കയ്‌റോക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് പൂച്ചയുടെ കരച്ചില്‍ ക്യാപ്റ്റന്റെ ശ്രദ്ധയില്‍പെട്ടത്. കയ്‌റോ എയര്‍പോര്‍ട്ട് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറില്‍ ബന്ധപ്പെട്ട ക്യാപ്റ്റന്‍ എമര്‍ജന്‍സി ലാന്റിംഗിന് അനുമതി തേടി. എന്നാല്‍ പൂച്ച എവിടെയാണുള്ളതെന്ന് മനസ്സിലാകുന്നതുവരെ യാത്ര തുടരാനാണ് ക്യാപ്റ്റന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറില്‍ നിന്ന് മറുപടി ലഭിച്ചത്. പരിശോധനയില്‍ പൂച്ച കോക്പിറ്റില്‍ തന്നെയാണുള്ളതെന്ന് അവസാനം കണ്ടെത്തി. തുടര്‍ന്ന് യാത്രയെ ബാധിക്കാത്തവിധം പ്രശ്‌നം വിമാന ജീവനക്കാര്‍ തന്നെ കൈകാര്യം ചെയ്തു.