Sorry, you need to enable JavaScript to visit this website.
Sunday , May   16, 2021
Sunday , May   16, 2021

അഭിമന്യു വധം: ലക്ഷ്യമിട്ടത് സഹോദരനെയെന്ന് പ്രതികളുടെ മൊഴി

ആ​ല​പ്പു​ഴ-  വള്ളികുന്നത് കൊല്ലപ്പെട്ട 15 വയസ്സുകാരന്‍ അ​ഭി​മ​ന്യുവിനെയല്ല,  ല​ക്ഷ്യ​മി​ട്ട​ത് സ​ഹോ​ദ​ര​ൻ അ​ന​ന്തു​വി​നെയാണെന്ന് അഭിമന്യു വധക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊഴി.   അ​ന​ന്തുവി​നോ​ട് മു​ൻ​വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്നു​വെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്.

കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. മു​ഖ്യ​പ്ര​തി​യും ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​ജയ് ജി​ത്ത്, ജി​ഷ്ണു എ​ന്നി​വ​രു​ടെ അ​റ​സ്റ്റാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റു​ണ്ടാ​യേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

Latest News