അടിവസ്ത്രത്തില്‍ യുവതി ഒളിപ്പിച്ച് കടത്തിയത് 290 പവന്‍ സ്വര്‍ണം

ലഖ്‌നൗ- ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണമാണ് ദുബായില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലെത്തിയ പെണ്‍കുട്ടി കടത്താന്‍ ശ്രമിച്ചത്. ഇന്ത്യയില്‍ ഒരു യുവതി ഒറ്റയ്ക്ക് നടത്തിയ ഏറ്റവും വലിയ സ്വര്‍ണക്കടത്താണ് ഇതെന്നാണ് കസ്റ്റംസ് പറയുന്നത്.
പോളിത്തീനില്‍ പൊതിഞ്ഞ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു സ്വര്‍ണം. 1.13 കോടി വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്.
 290 പവന്‍ സ്വര്‍ണമാണ്   22കാരി അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.  പശ്ചിമ ബംഗാള്‍ സ്വദേശിയായ 22കാരിയായ വിദ്യാര്‍ത്ഥിനിയാണ്   അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതിന് പിടിയിലായത്.   ലഖ്‌നൗ വിമാനത്താവളത്തില്‍ വച്ചാണ് പെണ്‍കുട്ടി കസ്റ്റംസിന്റെ  പിടിയിലായത്.  ദുബായില്‍ നിന്നാണ് വിദ്യാര്‍ഥിനി ലഖനൗവില്‍ എത്തിയത്. 2318 ഗ്രാം അതായത്  290 പവന്‍  സ്വര്‍ണമാണ്  ഇവരില്‍നിന്നും   കസ്റ്റംസ്  പിടിച്ചെടുത്തത്. ഇന്ത്യയില്‍ ഒരു യുവതി ഒറ്റയ്ക്ക്  നടത്തിയ ഏറ്റവും വലിയ സ്വര്‍ണക്കടത്താണ് ഇതെന്നാണ്  കസ്റ്റംസ് പറയുന്നത്. 

Latest News