കോവിഡ് രണ്ടും മൂന്നും തരംഗങ്ങള്‍ തീവ്രമാകും, ലോക്ക്ഡൗണ്‍ അനിവാര്യമാവും  

ന്യൂദല്‍ഹി-സുദീര്‍ഘമായ ലോക്ക്ഡൗണിന് ഒരുങ്ങിയിരിക്കുക. ഇന്ത്യയില്‍ കോവിഡ്-19   രണ്ടും മൂന്നും തരംഗങ്ങള്‍ക്ക് തീവ്രത കൂടുതലായിരിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍, കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഡോ:  ശേഖര്‍ മാണ്ഡേ. റെഡിഫ്.കോമിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാമത്തെ തരംഗം അവസാനിച്ചാലും ജാഗ്രത പുലര്‍ത്തിയില്ലേങ്കില്‍ മൂന്നാം ഘട്ടത്തില്‍ സ്ഥിതി ആശങ്കാജനകമായിരിക്കാം.  എല്ലാ മഹാമാരികളും വിവിധ തരംഗങ്ങളായാണ് സംഭവിക്കുക. ഒന്നാം രണ്ടാമത്തെയും മൂന്നാമത്തെയും തരംഗങ്ങള്‍ കൂടുതല്‍ തീവ്രമായിരിക്കും. രണ്ടാമത്തെ തരംഗം ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കാം. ക്രമേണ രണ്ടാമത്തെ തരംഗം കുറയുമ്പോള്‍, മൂന്നാമത്തെ തരംഗത്തിനുള്ള സാധ്യതയുണ്ട്. രണ്ടാമത്തെ തരംഗത്തിന്റെ അവസാനത്തില്‍ നാം വീണ്ടും അലംഭാവം കാണിക്കുകയാണെങ്കില്‍ മൂന്നാം ഘട്ടം കൂടുതല്‍ അപകടകരമാകും. ലോക്ക്ഡൗണെന്നതാണ് പ്രായോഗിക മാര്‍ഗം. ലോകത്തെ പല സര്‍ക്കാരുകളും ഇത് ചെയ്യുന്നു. എന്നാല്‍ പണിയില്ലാതാവുന്നവനോട് പ്ലേറ്റ് മുട്ടാന്‍ പറഞ്ഞിട്ട് കാര്യമില്ല. ശക്തമായ സാമ്പത്തിക പിന്തുണ നല്‍കാന്‍ ഭരണ കൂടങ്ങള്‍ക്കാവണമെന്നാണ് വിദഗ്ദരുടെ വീക്ഷണം. 


 

Latest News