ജിദ്ദ- നാല് പതിറ്റാണ്ടോളം സൗദിയില്‍ പ്രവാസിയായിരുന്ന അലവി ആറുവീട്ടിൽ (71) നാട്ടില്‍ നിര്യാതനായി. ക്യാൻസർ ബാധിച്ച് കുറച്ച് ദിവസമായി കോഴിക്കേട് മിംസ് ആശുപത്രിയിലായിരുന്നു. ഇതിനിടയിൽ കോവിഡ് ബാധിക്കുകയും ചെയ്തു. മഞ്ചേരി സ്വദേശിയാണ്.
ജിദ്ദയിലെ പ്രമുഖ ട്രാവല്‍ ഗ്രൂപ്പായ അത്താർ ട്രവാൽസില്‍ ജനറൽ മേനേജറായിരുന്നു. ഒ ഐ സി സി . ഗ്ലോബൽ കമ്മിറ്റി നേതാവായിരുന്ന വണ്ടുർ സഹ്യ പ്രവാസി കോഒപ്പ്റേറ്റിവ് സെസൈറ്റിക്കും നേതൃത്വം നല്‍കി. ജിദ്ദ ഇൻറർനാഷ്ണൻ ഇന്ത്യർ സ്കൂൾ ആക്ടിംഗ് ചെയർമാൻ ആയും പ്രവർത്തിച്ചിരുന്നു.
എം.ഇ.എസ് ജിദ്ദ ചാപ്റ്റർ ഭാരവാഹിയായും പ്രവർത്തിച്ചു. ജിദ്ദ കേരളൈറ്റ്സ് ഫോറം, സിഫ്, കൈരളി, തുടങ്ങി നിരവധി കൂട്ടായ്മകളില്‍ സജീവ സാന്നിധ്യമായിരുന്നു.
ഭാര്യ- ഹുസ്നാബി. മക്കൾ- ഡോ. യാസിൻ അലവി (ദമാം) യാസിഫ് അലവി, മറിയം അലവി






