നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാൻ ശ്രമിച്ച 35 ലക്ഷം വിലവരുന്ന സ്വർണ്ണം പിടികൂടി .921 ഗ്രാം സ്വർണ്ണമാണ് അനധികൃതമായി കടത്തുവാൻ ശ്രമിക്കുന്നതിനിടെ എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം പിടികൂടിയത് . ദുബായിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ എത്തിയ ഇൻഡിഗോ വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ച സ്വർണ്ണം പിടികൂടിയത് .ശരീരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത് . ഇത് സംബന്ധിച്ച് തുടർ അന്വോഷണം നടത്തി വരുന്നു