കേരളത്തിൽ ഇടതുമുന്നണി ഭരണം തുടരും-വിജയരാഘവൻ

തിരുവനന്തപുരം- കേരളത്തിൽ എൽ.ഡി.എഫ് നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. പ്രതിപക്ഷവും ബി.ജെ.പിയും ഒന്നിച്ച് ശ്രമിച്ചിട്ടും ഇടതുമുന്നണിയെ തകർക്കാൻ കഴിഞ്ഞിട്ടില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി. പ്രതിപക്ഷവും ബി.ജെ.പി നേതാവ് വി. മുരളീധരനും പറയുന്നത് ഒന്നാണ്. ചെന്നിത്തലയും മുരളീധരനും മുഖ്യമന്ത്രിയെ വ്യക്തിപരമായി തേജോവധം ചെയ്യുകയാണെന്നും വിജയരാഘവൻ ആരോപിച്ചു.
 

Latest News