കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പക്ക് വീണ്ടും കോവിഡ്

ബംഗളൂരു- കർണാടക മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പക്ക് വീണ്ടും കോവിഡ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് രണ്ടിനാണ് യെഡിയൂരപ്പക്ക് ആദ്യം കോവിഡ് ബാധിച്ചത്. ഇന്ന് വീണ്ടും കോവിഡ് സ്ഥിരീകരിച്ച വിവരം യെഡിയൂരപ്പ തന്നെയാണ് അറിയിച്ചത്. താനുമായി സമ്പർക്കം പുലർത്തിയവർ ക്വാറന്റീനിൽ പോകണമെന്ന് യെഡിയൂരപ്പ ആവശ്യപ്പെട്ടു. ഉന്നത തല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് തനിക്കും കോവിഡ് പോസിറ്റീവാണെന്ന കാര്യം യെഡിയൂരപ്പ അറിയിച്ചത്.
 

Latest News