അരീക്കോട്- ആരോഗ്യ, മത, വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.കെ. അബ്ദുറഹ്മാന്‍ (73) നിര്യതാനായി. കെ.എന്‍.എം മർക്കസുദ്ദ'അവ നേതാവായിരുന്നു.
കോഴിക്കോട് കെയർ ഹോം, പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി, നിച്ച് ഓഫ് ട്രൂത്ത്, ഐ എം ബി,മഞ്ചേരി ഇസ്‌ലാഹീ കാംപസ്, നോബിൾ പബ്ലിക് സ്കൂൾ,എയ്സ് പബ്ലിക് സ്കൂൾ,ഗുഡ് ഡീഡ്സ് ട്രസ്റ്റ് തുടങ്ങിയ സ്ഥാപന, സേവന പ്രവർത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചു.
അരീക്കോട് പരേതരായ കൊല്ലത്തൊടി അബൂബക്കർ- ഖദീജ എന്നിവരുടെ മകനായി 1948 മാർച്ച് ഒന്നിനാണ് ജനനം.






