Sorry, you need to enable JavaScript to visit this website.

ലൗ ജിഹാദ് ആവര്‍ത്തിച്ച് പി.സി.ജോര്‍ജ്, ഈരാറ്റുപേട്ടക്ക് 47 പെണ്‍കുട്ടികളെ നഷ്ടമായി

കോട്ടയം- സുപ്രീംകോടതിക്ക് മുന്നില്‍ ഇല്ലെങ്കിലും ലൗ ജിഹാദുണ്ടെന്ന് ആവര്‍ത്തിച്ച് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. പെണ്‍കുട്ടികളെ തട്ടികൊണ്ട് പോകുന്ന ഏര്‍പ്പാടാണ് ലൗജിഹാദെന്നും ഈരാറ്റുപേട്ടയില്‍ മാത്രം 47 പെണ്‍കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം  മാതൃഭൂമി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സുപ്രീംകോടതിക്ക് മുന്നില്‍ ലൗജിഹാദ് ഇല്ലെന്നും ഉണ്ടെന്ന് തനിക്ക് ബോധ്യമുള്ളത് കൊണ്ടാണ് പറയുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.
സഖാവ് വിഎസ് അച്യൂതാനന്ദന്‍ വളരെ വ്യക്തമായിട്ട് ലൗ ജിഹാദിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇതിന് പിന്നില്‍ മുസ്ലീം സമുദായമല്ല. മുസ്ലീമിലെ ചില തീവ്രവാദികളാണ്. അവര്‍ ചെയ്യുന്ന മര്യാദകേടാണ്. ഇവര്‍ എന്ത് വൃത്തികേടിനും കൂട്ട് നില്‍ക്കും. ഈരാറ്റുപേട്ടയില്‍ മാത്രം 47 കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ട്. അതില്‍ 12 പേരും മുസ്ലീം പെണ്‍കുട്ടികളാണ്. 35 ക്രിസത്യനും. നായര്‍ ഈഴവ പെണ്‍കുട്ടികളും ക്രിസത്്യന്‍ പെണ്‍കുട്ടികളും. അതില്‍ ഏറ്റവും സൗന്ദര്യം ഉള്ള പെണ്‍കുഞ്ഞുങ്ങള്‍. ഇവരെ എങ്ങനെ ചാക്കിടുന്നുവെന്ന് അറിയില്ല. പോയാല്‍ പിന്നെ കിട്ടുന്നില്ല. ഒരാഴ്ച് മുമ്പ് ഒരാള്‍ പോയി. ആര് കൊണ്ട് പോയി എങ്ങനെ കൊണ്ട് പോയി എന്നൊന്നും അറിയില്ല. ഒരു മാസം മുമ്പ് പ്രാര്‍ത്ഥിച്ചോണ്ടിരിക്കുമ്പോഴാണ് ഒരു പെണ്‍കുട്ടി മോട്ടോര്‍ സൈക്കിളില്‍ പോയത്. പിറ്റേന്ന് ഞങ്ങള്‍ വിവാഹിതരായി എന്നും പറഞ്ഞ് തലയില്‍ മുണ്ട് ഇട്ടാണ് പടം കണ്ട്. തന്തയും തള്ളയും എങ്ങനെ സഹിക്കും. അതാണ് ഇവിടുത്തെ പ്രശ്‌നം. പറഞ്ഞുകഴിയുമ്പോള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ അവര്‍ സഹിക്കട്ടെ- പിസി ജോര്‍ജ് പറഞ്ഞു.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന പിസി ജോര്‍ജിന്റെ പരാമര്‍ശം നേരത്തെ വിവാദമായിരുന്നു.

 

 

Latest News