ന്യൂദല്‍ഹി- രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളില്‍. 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ആക്ടീവ് കേസുകളുടെ എണ്ണവും വര്‍ധിക്കുകയാണ്.
1185 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തു. 15, 69,743 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി നിലവില്‍ ചികിത്സയിലുള്ളത്.
രാജ്യത്തെ മൊത്തം കോവിഡ് ബാധ 1,42,91,917 ആയതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 37 ദിവസമായി രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കയാണ്. രോഗമുക്തി നിരക്ക് 87.80 ശതമാനമായി കുറഞ്ഞു.
വ്യാഴാഴ്ച 14,73,210 സാമ്പിളുകള്‍ പരിശോധിച്ചതായും ഇതോടെ മൊത്തം പരിശോധനയുടെ എണ്ണം 26,34,76,625 ആയതായും ഐ.സി.എം.ആര്‍ അറിയിച്ചു. മഹാരാഷ്ട്ര തന്നെയാണ് രാജ്യത്ത് രോഗബാധയില്‍ ഒന്നാം സ്ഥാനത്ത്. 61,695 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.
നിയന്ത്രണ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലു രാജസ്ഥാനിലും പഞ്ചാബിലും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപ്രിച്ചു.