Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹരിദ്വാറില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു; കംഭമേളയില്‍നിന്ന് പിന്മാറി നിരഞ്ജന അഖാഡ

ഡെറാഡൂണ്‍- കുംഭമേള നടക്കുന്ന ഉത്തരാഖണ്ഡില്‍ കോവിഡ് വ്യാപിക്കുന്ന  പശ്ചാത്തലത്തില്‍ കുംഭമേള ചടങ്ങുകളില്‍നിന്ന്  13 പ്രധാന അഖാഢകളിലൊന്നായ നിരഞ്ജനി അഖാഡ പിന്മാറുന്നു. ഏപ്രില്‍ 17 ന് മേള സമാപിക്കുമെന്ന് നിരഞ്ജനി അഖാഡ പ്രഖ്യാപിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമനം എടുക്കുക അഖാഡ പരിഷത്താണ്.
ഹരിദ്വാറിലെ കോവിഡ് വ്യാപനത്തിന്റെ സ്ഥിതിയും തീര്‍ത്ഥാടകരില്‍ പലര്‍ക്കും രോഗം സ്ഥീരീകരിക്കുകയും ചെയ്ത സാഹചര്യവും കണക്കിലെടുത്ത് കുംഭമേള അവസാനിപ്പിക്കുകയാണെന്ന് നിരഞ്ജനി അഖാഡ സെക്രട്ടറി രവീന്ദ്ര പുരി മഹാരാജ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അഖാഡ പരിഷത്താണ് എടുക്കേണ്ടതെന്നും അതിനായി അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ മാസം 30 വരെയാണ് കുംഭമേള നടത്താന്‍ നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ദിവസം മാത്രം 1700ല്‍ അധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്നാണ് കുംഭമേളയുടെ ചടങ്ങുകള്‍ നാളത്തോടുകൂടി അവസാനിപ്പിക്കാനുള്ള നിര്‍ദേശം. ചടങ്ങുകള്‍ അവസാനിപ്പിക്കുന്നതോടെ തീര്‍ത്ഥാടകര്‍ മടങ്ങിപ്പോകുമെന്നാണ് പ്രതീക്ഷ. എന്ന കണക്കുകൂട്ടലിലാണ് ഇത്തരം ഒരു നീക്കം നടത്തുന്നത്.

 

Latest News