രാജസ്ഥാനില്‍ രാത്രി കര്‍ഫ്യൂ,  കടകള്‍ വൈകിട്ട് 5 വരെ മാത്രം

ജയ്പൂര്‍- രാജസ്ഥാനില്‍  കോവിഡ് വ്യാപനം തടയുന്നതിനായി എല്ലാ നഗരങ്ങളിലും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച് സംസ്ഥാന  സര്‍ക്കാര്‍. വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെയാണ് കര്‍ഫ്യൂ. വെള്ളിയാഴ്ച (ഏപ്രില്‍ 16) മുതല്‍ ഈ മാസം അവസാനം വരെ നിയന്ത്രണമുണ്ടാകും. എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകിട്ട് 5 വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളും കോച്ചിങ് സെന്റെറുകളും പൂര്‍ണമായും അടച്ചിടണം. പൊതുചടങ്ങുകളും സംഘടിപ്പിക്കാന്‍ പാടില്ല. വിവാഹച്ചടങ്ങുകള്‍ക്ക് പരമാവധി 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. ചൊവ്വാഴ്ച ആറായിരത്തിലധികം പേര്‍ക്കാണ് രാജസ്ഥാനില്‍ കോവിഡ് സ്ഥിരീകരിച്ചത്. തലസ്ഥാനമായ ജയ്പൂരില്‍ മാത്രം 1325 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു.

Latest News