Sorry, you need to enable JavaScript to visit this website.

ചൈന വിദേശ മാധ്യമങ്ങള്‍ക്ക് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തി 

ബെയ്ജിംഗ്- ചൈന വിരുദ്ധ വാര്‍ത്തകള്‍ നിരന്തരം ലോകത്തെത്തിക്കുന്നുവെന്ന് ആരോപിച്ച് വിദേശ മാധ്യമങ്ങള്‍ക്ക് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തി ചൈനീസ് ഭരണകൂടം. വിദേശ മാധ്യമങ്ങളുടെ ചൈനയിലും ഹോങ്കോംഗിലും പ്രവര്‍ത്തിക്കുന്ന ഓഫീസുകളും മാധ്യമ പ്രവര്‍ത്തകരും കടുത്ത നിരീക്ഷണത്തിലാണ്. ചൈനീസ് രാഷ്ട്രീയ നേതാക്കളില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്നും നിരന്തരം അവഹേളനവും ഭീഷണിയുമാണ് നേരിടുന്നതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.ദേശീയ സുരക്ഷാ നിയമം അനുസരിച്ചുള്ള അന്വേഷണ പരിധിയിലാണ് മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ നിരീക്ഷിക്കുന്നത്. നിരീക്ഷണത്തിന്റെ ഭാഗമായി സമൂഹ മാധ്യമങ്ങളും ഇമെയിലുകളും മറ്റ് സന്ദേശങ്ങളുമെല്ലാം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോദിച്ചു വരികയാണ്.ഫോറിന്‍ കറസ്‌പോണ്ടന്റസ് ക്ലബ് ഓഫ് ചൈന എന്ന സംഘടനയാണ് വിദേശ മാധ്യമപ്രവര്‍ത്തകരുടെ ദുരവസ്ഥ വീണ്ടും പുറത്തുകൊണ്ടുവന്നത്.

Latest News