രണ്ട് ഷര്‍ട്ട് മോഷ്ടിച്ചതിന് 20 വര്‍ഷം ജയിലില്‍, ഒടുവില്‍ മോചിതനായി

വാഷിംഗ്ടണ്‍- അമേരിക്കയില്‍ 500 ഡോളറില്‍ താഴെ വില വരുന്ന രണ്ട് ഷര്‍ട്ടുകള്‍ മോഷ്ടിച്ചതിന് 20 വര്‍ഷം ജയിലില്‍ കഴിഞ്ഞ 67 കാരന് ഒടുവില്‍ മോചനം.
ന്യൂഓര്‍ലിയന്‍സിലെ ഇന്നസന്‍സ് പ്രൊജക്ട് നടത്തിയ കാമ്പയിനെ തുടര്‍ന്നാണ് ഗയ് ഫ്രാങ്ക് എന്നയാള്‍ക്ക് ജയിലില്‍നിന്ന് പുറത്തിറങ്ങാനായത്.
മോഷ്ടിച്ച മുതലിന്റെ തുക 500 ഡോളറില്‍ താഴെയാണെങ്കിലും സ്ഥിരം കുറ്റവാളികളെ കൈകാര്യം ചെയ്യുന്ന ലൂസിയാനയിലെ നിയമമാണ് ഇത്രയും വര്‍ഷം ജയിലിലടക്കാന്‍ കാരണം.
പ്രതി നേരത്തെ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും കഠിന ശിക്ഷക്ക് വേണ്ടി വാദിക്കാന്‍ പ്രോസിക്യൂഷന് അനുവാദം നല്‍കുന്നതാണ് ഈ നിയമം.

 

Latest News