പാക്കിസ്ഥാന്‍ വിട്ടുപോകാന്‍ ഫ്രഞ്ച് പൗരന്മാര്‍ക്ക് മുന്നറിയിപ്പ്

പാരിസ്- ഫ്രാന്‍സിലെ പ്രവാചക കാര്‍ട്ടൂണുകള്‍ക്കെതിരെ പാക്കിസ്ഥാനില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാനുള്ള പൗരന്മാരോട് ഉടന്‍ അവിടംവിട്ടു പോരാന്‍ ഫ്രാന്‍സ് മുന്നറിയിപ്പു നല്‍കി. പ്രതിഷേധ പ്രകടനം നടത്തുന്നവര്‍ പലയിടത്തും പോലീസുമായി ഏറ്റുമുട്ടലുണ്ടായി. ഈ സാഹചര്യത്തില്‍ ഫ്രഞ്ച് പൗരന്മാര്‍ പാക്കിസ്ഥാനില്‍ സുരക്ഷിതരല്ലെന്നും ഭീഷണി നേരിടുന്നുണ്ടെന്നും ഫ്രഞ്ച് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടുകള്‍ പറയുന്നു. തെഹ്രീകെ ലബയ്ക് പാക്കിസ്ഥാന്‍ എന്ന സംഘടന ഫ്രഞ്ചുകാര്‍ക്കെതിരെ ഭീണഷി മുഴക്കിയതായും റിപോര്‍ട്ടുണ്ട്. പാക്കിസ്ഥാനിലെ ഫ്രഞ്ച് പൗരന്മാര്‍ക്കും കമ്പനികള്‍ക്കും തിരക്കിട്ടാണ് മുന്നറിയിപ്പ് നല്‍കിയത്. താല്‍ക്കാലിക പാക്കിസ്ഥാന്‍ വിട്ടു പോകണമെന്ന് പൗരന്മാരോടും പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലിക നിര്‍ത്തിവെക്കണമെന്ന് കമ്പനികളോടും എംബസി അയച്ച സന്ദേശത്തില്‍ നിര്‍ദേശിക്കുന്നു. 

പാക്കിസ്ഥാനിലെ ഫ്രഞ്ച് അംബാസഡറെ പുറത്താക്കണമെന്ന് പാക് സര്‍ക്കാരിനോട് തെഹ്രീകെ ലബയ്ക് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ സംഘടനയുടെ നേതാവിനെ അറസ്റ്റ് ചെയ്യുമെന്നും സംഘടനെ നിരോധിക്കുമെന്നും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഈയിടെ മുന്നറിയിപ്പു നല്‍കിയതോടെ ഫ്രാന്‍സിനെതിരെ പ്രതിഷേധം ഒന്നുകൂടി ശക്തിപ്പെടുത്തിയിരിക്കുകയാണിവര്‍.
 

Latest News