കോഴിക്കോട്- കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളിൽ നടത്തിയ റെയ്ഡിന് പിന്നാലെ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയെ നാളെ വിജിലൻസ് ചോദ്യം ചെയ്യും. കോഴിക്കോട്ട് വിജിലൻസാണ് ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്ന് ഷാജി വ്യക്തമാക്കി. അതേസമയം, ഷാജിയുടെ വീട്ടിൽനിന്ന് പിടികൂടിയ വിദേശ കറൻസികൾ തിരികെ നൽകി. ഇവ കുട്ടികളുടെ ശേഖരത്തിലുള്ളതാണെന്ന വിവരത്തെ തുടർന്നാണ് ഇത് തിരികെ നൽകിയത്.